അതിവേഗ രാത്രിസമയ ഡാറ്റ അവതരിപ്പിച്ച് Vi!
കൊച്ചി: പകര്‍ച്ചാവ്യാധിയുടെ കാലത്തെ ആവശ്യങ്ങള്‍ നിറവേറ്റാനായി വി അതിവേഗ രാത്രിസമയ ഡാറ്റ അവതരിപ്പിച്ചു. 249 രൂപ മുതല്‍ മുകളിലേക്കുള്ള അണ്‍ ലിമിറ്റഡ് റീചാര്‍ജുകളിലാണ് വി പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെ ഈആനുകൂല്യം ലഭ്യമാക്കുന്നത്.
ഈ സമയത്ത് ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാന്‍ വി ഉപയോക്താക്കള്‍ക്ക് സാധിക്കും. പ്രതിദിന ഡാറ്റ പരിധിയെ കുറിച്ച് ആശങ്കപ്പെടേണ്ടിവരില്ല. നിങ്ങള്‍ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ഉണ്ടെങ്കില്‍ പുതിയ ആനുകൂല്യം അനുസരിച്ച് ഈ ഡാറ്റയോടൊപ്പമാണ് രാത്രി സമയത്ത് പരിധിയില്ലാത്ത അതിവേഗ ഡാറ്റ അധികമായി ലഭിക്കുന്നത്.
249 രൂപ മുതലുള്ള അണ്‍ ലിമിറ്റഡ് ഡെയ് ലി ഡാറ്റാ പാക്കുകളില്‍ വി ഉപഭോക്താക്കള്‍ക്ക് വാരാന്ത്യ ഡാറ്റാ റോള്‍ ഓവര്‍ ആനുകൂല്യം കൂടി ലഭിക്കുന്നത് രാത്രിയിലെ പരിധിയില്ലാത്ത ഉപയോഗത്തിനോടൊപ്പം ഓരോ ദിവസവും തങ്ങളുടെ പ്രതിദിനപരിധിയില്‍ ഉപയോഗിച്ചിട്ടില്ലാത്ത ഡാറ്റ നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.രാത്രികാല ഡാറ്റാ ഉപയോഗം വര്‍ധിക്കുന്നുവെന്ന നിരീക്ഷണത്തിലാണ് കമ്ബനിയുടെ ഈ നീക്കം. ഒടിടി സംവിധാനങ്ങള്‍, വി മൂവിസ്, ടിവി ആപ്പുകള്‍ തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്കായി ബ്രൗസു ചെയ്യാനും ഡൗണ്‍ലോഡു ചെയ്യാനും ഈ അണ്‍ലിമിറ്റഡ് ഹൈ സ്പീഡ് നൈറ്റ് ടൈം ഡാറ്റ വി ഉപഭോക്താക്കളെ സഹായിക്കും.