ആമസോണിൽ പുതിയ ക്ലോഡ് ഗെയ്മിങ് പ്ലാറ്റഫോം-ലൂണ
ആമസോണ് പുതിയ ക്ലൗഡ് ഗെയിമിങ് പ്ലാറ്റ് ഫോം അവതരിപ്പിച്ചു ലൂണ എന്നാണ് ഇതിന് പേര്. മൈക്രോസോഫ്റ്റിന്റെ പ്രൊജക്‌ട് എക്സ്, ഗൂഗിളിന്റെ സ്റ്റേഡിയ, എന്വിഡിയയുടെ ജീഫോഴ്സ് എന്നിവയായിരിക്കും ആമസോണ് ലൂണയുടെ ക്ലൗഡ് ഗെയിംമിങ് രംഗത്തെ എതിരാളികള്.
ഈ സേവനം ആഗോള തലത്തില് എന്ന് ലഭ്യമാക്കുമെന്ന് കമ്ബനി വ്യക്തമാക്കിയിട്ടില്ല. നിലവില് അമേരിക്കയില് മാത്രം ഗെയിം ആസ്വദിക്കാനാവും.
പിസി, മാക്ക്, ഫയര്ടിവി, ഐഓഎസ് (വെബ് ആപ്പുകള് ഉപയോഗിച്ച്) എന്നിവയില് സേവനം ലഭിക്കും. ലൂണയുടെ ആന്ഡ്രോയിഡ് പതിപ്പ് പിന്നീട് പുറത്തിറക്കുമെന്ന് കമ്ബനി പറഞ്ഞു. കമ്ബനിയുടെ തന്നെ ആമസോണ് വെബ് സര്വീസസിന്റെ പിന്തുണയിലാണ് ലൂണ ഒരുക്കിയിരിക്കുന്നത്.