ചില പോസ്‌റ്റോഫീസ് നിക്ഷേപ പദ്ധതികളെ കുറിച്ച് അറിയാം!  

ഏറെ വിശ്വാസിക്കാവുന്ന ഏറെ വിശ്വാസിക്കാവുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍. അതിനാല്‍ തന്നെ അവയ്ക്ക് ജനകീയതയും ഏറെയാണ്.ഉറപ്പുള്ള പലിശ നിരക്കില്‍ സ്ഥിരമായ ആദായം പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യുന്നു. സുകന്യ സമൃദ്ധി സ്‌കീം, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീം, കിസ്സാന്‍ വികാസ് പത്ര, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം തുടങ്ങിയവ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് നല്‍കുന്ന നിക്ഷേപ പദ്ധതികളാണ്.സുകന്യ സമൃദ്ധി സ്‌കീം പലിശ നിരക്ക്ളാ10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് ആരംഭിക്കാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഏറ്റവും ചുരുങ്ങിയത് 250 രൂപയും, പരമാവധി 1,50,000 രൂപ വരെയുമാണ് ഒരു സാമ്ബത്തീക വര്‍ഷത്തില്‍ സുകന്യ സമൃദ്ധി സ്‌കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്നത്. 7.6 ശതമാനമാണ് പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പ്രതിവര്‍ഷ പലിശ നിരക്ക്.പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മാതാപിതാക്കള്‍ നിക്ഷേപിക്കുന്ന പണം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനോ അവളുടെ വിവാഹാവശ്യങ്ങള്‍ക്കോ ഉപയോഗപ്പെടുത്താം. തുടര്‍ച്ചയായി 14 വര്‍ഷമോ അതില്‍ കൂടുതലോ പണം നിക്ഷേപിച്ചാല്‍ മാത്രമാണ് സുകന്യ സമൃദ്ധി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുക. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ പിന്‍വലിക്കല്‍ അനുവദിക്കില്ല.സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം പലിശ നിരക്ക്ണ്റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വേണ്ടിയുള്ള ഏറ്റവും ജനകീയമായ നിക്ഷേപ പദ്ധതികളിലൊന്നാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. നിലവില്‍ 7.4 ശതമാനമാണ് പദ്ധതിയിലെ പലിശ നിരക്ക്. 1,000 രൂപയുടെ ഗുണിതങ്ങളായ തുകയാണ് നിക്ഷേപിക്കുവാന്‍ സാധിക്കുക. പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്. അതിനുമുകളിലുള്ള തുക സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുകയില്ല.ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാളും സേവിംഗ്സ് അക്കൗണ്ടുകളേക്കാളും ഉയര്‍ന്ന പലിശ നിരക്കും നിക്ഷേപകര്‍ക്ക് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം വാഗ്ദാനം ചെയ്യുന്നു. കൂടാതെ 1.5 ലക്ഷം രൂപ വരെ നികുതി ഇളവും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം നിക്ഷേപകര്‍ക്ക് ലഭിക്കും.പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക്പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഏതൊരു വ്യക്തിയ്ക്കും ആരംഭിക്കാവുന്നതാണ്. പ്രതിവര്‍ഷം 7.1 ശതമാനമാണ് പലിശ നിരക്ക്. ഒരു സാമ്ബത്തീക വര്‍ഷത്തില്‍ പിപിഎഫില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 500 രൂപയാണ്. പരമാവധി നിക്ഷേപ തുക 1,50,000 രൂപയും. ഒറ്റത്തവണയായോ ഗഢുക്കളായോ നിക്ഷേപം നടത്തുവാന്‍ സാധിക്കും.കിസാന്‍ വികാസ് പത്ര പലിശ നിരക്ക്കിസാന്‍ വികാസ് പത്ര പദ്ധതിയ്ക്ക് കീഴില്‍ ഒരാള്‍ക്ക് നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. പ്രതിവര്‍ഷം 6.9 ശതമാനമാണ് പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക്. നിക്ഷേപിക്കുന്ന തുക 124 മാസങ്ങള്‍ കൊണ്ട് (10 വര്‍ഷവും നാല് മാസവും) ഇരട്ടിയാകുമെന്നാണ് പോസ്റ്റ് ഓഫീസുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം റേറ്റ്നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല. പ്രതിവര്‍ഷം 6.8 ശതമാനമാണ് പലിശ നിരക്ക്. നിങ്ങള്‍ 1,000 രൂപ നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തില്‍ നിക്ഷേപ തുക 1389.49 രൂപയായി മാറും. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം സാമ്ബത്തീക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വീതം നികുതി ഇളവും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും

. പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍. അതിനാല്‍ തന്നെ അവയ്ക്ക് ജനകീയതയും ഏറെയാണ്.ഉറപ്പുള്ള പലിശ നിരക്കില്‍ സ്ഥിരമായ ആദായം പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യുന്നു. സുകന്യ സമൃദ്ധി സ്‌കീം, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീം, കിസ്സാന്‍ വികാസ് പത്ര, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം തുടങ്ങിയവ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് നല്‍കുന്ന നിക്ഷേപ പദ്ധതികളാണ്.

സുകന്യ സമൃദ്ധി സ്‌കീം പലിശ നിരക്ക്

10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് ആരംഭിക്കാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഏറ്റവും ചുരുങ്ങിയത് 250 രൂപയും, പരമാവധി 1,50,000 രൂപ വരെയുമാണ് ഒരു സാമ്ബത്തീക വര്‍ഷത്തില്‍ സുകന്യ സമൃദ്ധി സ്‌കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്നത്. 7.6 ശതമാനമാണ് പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പ്രതിവര്‍ഷ പലിശ നിരക്ക്.

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മാതാപിതാക്കള്‍ നിക്ഷേപിക്കുന്ന പണം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനോ അവളുടെ വിവാഹാവശ്യങ്ങള്‍ക്കോ ഉപയോഗപ്പെടുത്താം. തുടര്‍ച്ചയായി 14 വര്‍ഷമോ അതില്‍ കൂടുതലോ പണം നിക്ഷേപിച്ചാല്‍ മാത്രമാണ് സുകന്യ സമൃദ്ധി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുക. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ പിന്‍വലിക്കല്‍ അനുവദിക്കില്ല.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം പലിശ നിരക്ക്

റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വേണ്ടിയുള്ള ഏറ്റവും ജനകീയമായ നിക്ഷേപ പദ്ധതികളിലൊന്നാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. നിലവില്‍ 7.4 ശതമാനമാണ് പദ്ധതിയിലെ പലിശ നിരക്ക്. 1,000 രൂപയുടെ ഗുണിതങ്ങളായ തുകയാണ് നിക്ഷേപിക്കുവാന്‍ സാധിക്കുക. പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്. അതിനുമുകളിലുള്ള തുക സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുകയില്ല.

ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാളും സേവിംഗ്സ് അക്കൗണ്ടുകളേക്കാളും ഉയര്‍ന്ന പലിശ നിരക്കും നിക്ഷേപകര്‍ക്ക് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം വാഗ്ദാനം ചെയ്യുന്നു. കൂടാതെ 1.5 ലക്ഷം രൂപ വരെ നികുതി ഇളവും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം നിക്ഷേപകര്‍ക്ക് ലഭിക്കും.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഏതൊരു വ്യക്തിയ്ക്കും ആരംഭിക്കാവുന്നതാണ്. പ്രതിവര്‍ഷം 7.1 ശതമാനമാണ് പലിശ നിരക്ക്. ഒരു സാമ്ബത്തീക വര്‍ഷത്തില്‍ പിപിഎഫില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 500 രൂപയാണ്. പരമാവധി നിക്ഷേപ തുക 1,50,000 രൂപയും. ഒറ്റത്തവണയായോ ഗഢുക്കളായോ നിക്ഷേപം നടത്തുവാന്‍ സാധിക്കും.

കിസാന്‍ വികാസ് പത്ര പലിശ നിരക്ക്

കിസാന്‍ വികാസ് പത്ര പദ്ധതിയ്ക്ക് കീഴില്‍ ഒരാള്‍ക്ക് നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. പ്രതിവര്‍ഷം 6.9 ശതമാനമാണ് പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക്. നിക്ഷേപിക്കുന്ന തുക 124 മാസങ്ങള്‍ കൊണ്ട് (10 വര്‍ഷവും നാല് മാസവും) ഇരട്ടിയാകുമെന്നാണ് പോസ്റ്റ് ഓഫീസുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം റേറ്റ്

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല. പ്രതിവര്‍ഷം 6.8 ശതമാനമാണ് പലിശ നിരക്ക്. നിങ്ങള്‍ 1,000 രൂപ നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തില്‍ നിക്ഷേപ തുക 1389.49 രൂപയായി മാറും. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം സാമ്ബത്തീക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വീതം നികുതി ഇളവും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team