ഡ്യൂവൽ-പിൻ ക്യാമറകളുമായി ടെക്നോ സ്പാർക്ക് 6 ഗോ ഇന്ത്യയിൽ അവതരിപ്പിച്ചു: സവിശേഷതകൾ  

ട്രാൻസ്‌ഷൻ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടെക്നോ സ്പാർക്ക് 6 ഗോ (Tecno Spark 6 Go) പുതിയ ബജറ്റ് സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചുള്ള ഈ സ്മാർട്ട്‌ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. ടെക്നോ സ്പാർക്ക് 6 ഗോയിൽ പിന്നിലായി ഫിംഗർപ്രിന്റ് സെൻസറും സെൽഫി ഫ്ലാഷും ഉൾപ്പെടുന്നു. കൂടാതെ, ഒരു ചാർജിൽ 40 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം അല്ലെങ്കിൽ 54 മണിക്കൂർ ടോക്ക് ടൈം വരെ ഈ ഫോൺ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. റെഡ്മി 9 ഐ, റിയൽ‌മി സി 3, സാംസങ് ഗാലക്‌സി എം 01 എന്നിവയ്‌ക്കെതിരെയാണ് ടെക്നോ സ്പാർക്ക് 6 ഗോ വിപണിയിൽ മത്സരിക്കുന്നത്.

ടെക്നോ സ്പാർക്ക് 6 ഗോ: ഇന്ത്യയിലെ വില, ലഭ്യത വിശദാംശങ്ങൾ

ടെക്നോ സ്പാർക്ക് 6 ഗോ സിംഗിൾ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 8,699 രൂപയാണ് വില വരുന്നത്. എന്നാൽ, ഈ ഫോണിന്റെ തുടക്ക വില 8,499 രൂപയായിരിക്കും. അക്വാ ബ്ലൂ, ഐസ് ജഡൈറ്റ്, മിസ്റ്ററി വൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ വരുന്നു. ആദ്യത്തെ 100 ദിവസത്തേക്ക് ഫോണിനൊപ്പം ഒറ്റത്തവണ സ്‌ക്രീൻ റീപ്ലേസ്‌മെന്റും ടെക്നോ നിങ്ങൾക്ക് നൽകുന്നു. ടെക്നോ സ്പാർക്ക് 6 ഗോ ഡിസംബർ 25 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ജനുവരി 7 മുതൽ ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയും ഈ ഹാൻഡ്‌സെറ്റ് വിൽപ്പനയ്‌ക്കെത്തും.

ഡ്യുവൽ നാനോ സിം വരുന്ന ടെക്നോ സ്പാർക്ക് 6 ഗോ ആൻഡ്രോയിഡ് 10 ഹിയോസ് 6.2 നൊപ്പം പ്രവർത്തിക്കുന്നു. കൂടാതെ, 6.52 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ടിഎഫ്ടി ഡിസ്‌പ്ലേ 20: 9 ആസ്പെക്റ്റ് റേഷിയോ 480 നിറ്റ് പീക്ക് ബറൈറ്നെസ്സ് എന്നിവയും ഇതിൽ വരുന്നു. 1.8 ജിഗാഹെർട്‌സ് വരുന്ന 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ എ 25 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team