തോട്ടം തൊഴിലാളികള്‍ക്ക് ധനസഹായം  

മലപ്പുറം: കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കോവിഡ് ആശ്വാസ ധനസഹായമായി 1,000 രൂപ വീതം നല്‍കുന്നു. പെന്‍ഷന്‍ വാങ്ങുന്നവരും മരണമടഞ്ഞ അംഗങ്ങളും ഒഴികെയുള്ളവര്‍ക്കാണ് ധനസഹായം നല്‍കുന്നത്. കഴിഞ്ഞവര്‍ഷം സഹായധനം ലഭിച്ച വര്‍ക്ക് അപേക്ഷ കൂടാതെ രണ്ടാംഘട്ട സഹായധനം അനുവദിക്കും.

കഴിഞ്ഞവര്‍ഷം ധനസഹായം ലഭിക്കാത്ത അംഗങ്ങളും പുതിയ അംഗങ്ങളും  അക്ഷയകേന്ദ്രങ്ങള്‍ വഴി www.boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൂടി സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0483 2760204 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team