നോക്കിയയുടെ ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തി :സവിശേഷതകൾ അറിയാം
നോക്കിയയുടെ പുതിയ ലാപ്‌ടോപ്പുകള്‍ ഇപ്പോള്‍ ഇതാ ഇന്ത്യന്‍ വിപണിയിലും എത്തിയിരിക്കുന്നു .Nokia PureBook X14 എന്ന മോഡലുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ബുക്കിംഗ് നടത്തുവാന്‍ സാധിക്കുന്നതാണ് .59,990 രൂപയാണ് Nokia PureBook X14 എന്ന മോഡലുകളുടെ ഇന്ത്യന്‍ വിപണിയിലെ വില വരുന്നത് .
അതുപോലെ തന്നെ ഇപ്പോള്‍ SBI കാര്‍ഡുകള്‍ ഉപയോഗിച്ച് പ്രീ ഓര്‍ഡറുകള്‍ നടത്തുന്നവര്‍ക്ക് ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ 20000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നതാണു് .ഫീച്ചറുകളിലേക്കു വരുകയാണെങ്കില്‍ 14 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത്
1920 x 1080 പിക്സല്‍ റെസലൂഷനും ഇതിനുണ്ട് .കൂടാതെ 10th Gen ഇന്റല്‍ Core i5 പ്രോസ്സസറുകളിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവര്‍ത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 8ജിബിയുടെ റാം കൂടാതെ 512 GB SSD എന്നിവയാണ് ഇതിനുള്ളത് .
കൂടാതെ Windows 10 Home ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ ലാപ്ടോപ്പുകള്‍ക്ക് നല്‍കിയിരിക്കുന്നു .HD IR വെബ് ക്യാമറകള്‍ ,46.7 WHr ബാറ്ററി ,1 x HDMI പോര്‍ട്ടുകള്‍ ,2 x USB 3.1, 1 x USB 2.0, 1 x USB 3.1 Type C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കില്‍ 59,990 രൂപയാണ് ഇതിന്റെ വില വരുന്നത് .