പെഗാസസ് ഹര്‍ജികള്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി സുപ്രീം കോടതി.
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പ്രത്യേക അന്വേഷണം (എസ്ഐടി) ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് എന്‍.വി രമണ, ജസ്റ്റീസ് സൂര്യകാന്ത് എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.കേന്ദ്രസര്‍ക്കാരിനെ കൂടി കേള്‍ക്കുന്നതിനാണ് കേസ് മാറ്റിയതെന്നാണ് വിവരം. ഹര്‍ജികളുടെ പകര്‍പ്പ് കേന്ദ്രസര്‍ക്കാരിനും കൂടി നല്കാന് ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു.മാധ്യമങ്ങളില്‍വന്ന വിവരങ്ങള്‍ സത്യമാണെങ്കില്‍ ഗുരുതരമായ വിഷയമാണിതെന്ന് കോടതി കേസ് പരിഗണിക്കുന്നതിനിടെ വാക്കാല്‍ പറഞ്ഞു.എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ജോണ്‍ ബ്രിട്ടാസ്, അഭിഭാഷകനായ എംഎല് ശര്‍മ എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.