പ്രധാന പ്രഖ്യാപനങ്ങള്‍: പാക്കേജ് 5.0 – അവസാന ഘട്ടവുമായി ധനമന്ത്രി!
ധനമന്ത്രി നിര്‍മല സീതാറാം ഉത്തേജന പാക്കേജുകളുടെ അവസാന ഘട്ട വിശദീകരണങ്ങളുമായി വാര്‍ത്താസമ്മേളനം നടത്തി. പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ അഭയാന്‍ പദ്ധതിയില്‍ 20,000 ലക്ഷം കോടി യുടെ പാക്കേജുകകളാണ് ഈ അഞ്ചു ദിവസങ്ങളിലായി ധനമന്ത്രി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് അതിന്റെ അവസാനത്തെ ഘട്ടമായിരുന്നു.
‘ ജാന്‍ ഹെ തൊ ജബാന്‍ ഹെ’ എന്ന വാചകത്തെ ആധികാരികമാക്കിയാണ് ധനമന്ത്രി കാര്യങ്ങള്‍ അവതരിപ്പിച്ചത്.
അഞ്ചാം ഘട്ടത്തിലെ പ്രധാന വിവരങ്ങള്‍ താഴെ: –
ആത്മനിര്‍ഭര്‍ പദ്ധതി പ്രഖ്യാപനത്തിന്റ 5 ആമത്തെയും അവസാനത്തെയും ദിനം
തോഴിലുറപ്പ് – 40000 കോടി അധിക നിക്ഷേപം
ഇതുവഴി 300 കോടി അധിക തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കൂട്ടി
– 4.25 ല7ം കോടി അധികം ലഭിക്കും
– അര ശതമാനം ഉപാധികലില്ലാതെയും ഒന്നര ശതമാനം ഉപാധികലോടെയും മാത്രമേ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കൂ
ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍
-പൊതുമേഖലകള്‍ക്ക് കൂടുതല്‍ ഇളവുകള്‍
– കമ്പനികള്‍ക്കെതിരെയുള്ള ക്രിമിനല്‍ നടപടികളില്‍ ഇളവുകള്‍
– തന്ത്രപ്രധാന മേഖലകളില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം കുറക്കും
– നഗര വികസനം, ആരോഗ്യം, ശുചീകരണം എന്നിവക്ക് ഊന്നല്‍
– എല്ലാ മേഖലകളിലും പങ്കാളിത്തം
– പൊതുമേഖല സ്ഥാപനങ്ങളെ രാജ്യാന്തരമായി ലിസ്റ്റ് ചെയ്യാന്‍ സഹായിക്കും
– പുതിയ ഇന്‍സെള്‍വന്‍സി നടപടികള്‍ ഉണ്ടാവില്ല. ഒരു വര്‍ഷത്തേക്കാണ് ആനുകൂല്യം.
– കടബാധ്യതകള്‍ ഉള്ള സ്ഥാപനങ്ങലെ ഡിഫോള്‍ട്ട് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തില്ല.
– കാലാവധി കഴിഞ്ഞ ഫയലുകള്‍ സമര്‍പിക്കുന്നത് കുറ്റമായി കാണില്ല.
വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍:
– വിദ്യാഭ്യാസ ഖേലക്ക് ഇ-പാഠശാല
– നിലവില്‍ സ്വയം പ്രഭ പദ്ധതി വഴി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന 3 ചാനലുകല്‍ക്ക് പുറമെ പുതിയ 12 ചാനലുകള്‍ കൂടി. മൊത്തം 15 ചാനലുകള്‍
– ഓരോ ക്ലാസിനും ഓരോ ചാനല്‍
– പുതിയ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങാന്‍ 100 യൂനിവേഴ്‌സിറ്റികള്‍ക്ക് അനുമതി.
– ദിക്ഷ: വണ്‍ നാഷന്‍, വണ്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം
– അഭ്യന്തര പരിഹാര സെല്‍ രൂപീകരിക്കും
– കര്‍ശകരുടെ പ്രശ്‌നങ്ങളും ആരോഗ്യ മേഖലക്കും പ്രാധാന്യം
ആരോഗ്യ മേഖയിലും മാറ്റം:
-ആരോഗ്യ മേഖലകളില്‍ പൊതു നിക്ഷേപം ഉയര്‍ത്തും
– എല്ലാ ജില്ലകളിലും പകര്‍ച്ച വ്യാധിപ്രതിരോധ ആശുപത്രികള്‍
– ആേേരാഗ്യ ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി
– എല്ലാ ജില്ലകളിലും പബ്ലിക്ക് ഹെല്‍ത്ത് ലബുകള്‍
-നാഷണല്‍ ഡിജിറ്റള്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങും.