രാജ്യത്തെ വിദേശികളുടെ താമസനിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒമാന്‍!
കൊറോണ വ്യാപനം നിയന്ത്രണവിധേയമാക്കി ഓരോ ഗള്‍ഫ് രാഷ്ട്രങ്ങളും ഉണരുകയാണ്. വരാന്‍ പോകുന്ന നല്ല നാളുകളെ പ്രതീക്ഷയോടെ ഉറ്റുനോക്കി പഴയനിലയിലേക്ക് കടക്കുകയാണ്.സ്കൂളുകള്‍ തുറന്നു, ഓഫീസിലേക്ക് പഴയതുപോലെ എല്ലാവരും എത്തിത്തുടങ്ങി,നഗരങ്ങള്‍ ഉണര്‍ന്നു. പ്രവാസികളും പ്രതീക്ഷയോടെ ജോലികളില്‍ വ്യപിതരായി. എന്നാല്‍ നല്‍കിവന്ന ഇളവുകള്‍ എല്ലാം തന്നെ ഓരോന്നായി നീക്കുകയാണ് ഒമാന്‍. പ്രത്യേകിച്ച് പ്രവാസികള്‍ ശ്രദ്ധിക്കണം….
രാജ്യത്തെ വിദേശികളുടെ താമസനിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒമാന്‍ തീരുമാനിക്കുകയുണ്ടായി. ഒമാനില്‍ താമസിക്കുന്ന വിദേശികള്‍ തങ്ങളുടെ റെസിഡന്‍റ് കാര്‍ഡുകള്‍ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്ബ് തന്നെ പുതുക്കണം എന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതു സംബന്ധിച്ച സുല്‍ത്താന്‍റെ ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് സുല്‍ത്താന്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ കാര്‍ഡ് അനുവദിക്കാതിരിക്കാനും പുതുക്കി നല്‍കാതിരിക്കാനും വ്യവസ്ഥയുണ്ടാകുമെന്നും 60/2021ാം നമ്ബര്‍ രാജകീയ ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരത്തേ കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ തന്നെ റെസിഡന്‍റ് കാര്‍ഡ് പുതുക്കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇതാണ് 15 ദിവസത്തിനുള്ളില്‍ പുതുക്കണം എന്ന നിയമം വന്നിരിക്കുന്നത്. പുതിയ നിയമ പ്രകാരം 10 വയസ്സിനു മുകളിലുള്ള എല്ലാ സ്വദേശികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തെ ഇത് 15 വയസ്സിനു മുകളിലുള്ളവര്‍ക്കായിരുന്നു നല്‍കിയിരുന്നത്.
അതേസമയം സ്വദേശി സ്കൂളുകളില്‍ ഈ മാസം 19ന് ക്ലാസുകള്‍ ആരംഭിക്കുന്നതാണ്. സാധാരണ സ്ക്കൂള്‍ തുറക്കുന്ന സമയത്ത് വലിയ തരത്തിലുള്ള കച്ചവടം ആണ് നടക്കുന്നത്. എന്നാല്‍ ഇത്തവണ വലിയ രീതിയില്‍ കച്ചവടം നടക്കുന്നില്ലെന്ന് കച്ചവടക്കാന്‍ വെളിപ്പെടുത്തുന്നു. ഒരു പ്രമുഖ മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ സറ്റോക്കുകള്‍ പരമാവധി തീര്‍ക്കാന്‍ ആണ് ഇപ്പോള്‍ കച്ചവടക്കാര്‍ ലക്ഷ്യം വെക്കുന്നത്. കൊവിഡ് ഇപ്പോഴും വിട്ടു പോയിട്ടില്ലാത്തതിനാല്‍ പഴയ പോലെ സ്ക്കൂളുകളില്‍ അധ്യയന വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തുകയാണ് അവര്‍.
കൂടാതെ സ്ക്കൂളിലേക്ക് ആവശ്യമുള്ള പല സാധനങ്ങളും നിയന്ത്രിച്ചാണ് പലരും വാങ്ങുന്നതെന്ന് കച്ചവടക്കാര്‍ അഭിപ്രായപ്പെടുന്നു. സ്കൂള്‍ യൂനിഫോമുകള്‍ വാങ്ങുന്ന കടകളില്‍ തിരക്കുകള്‍ അനുഭവപ്പെടുന്നുണ്ട്. സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ടെയ്ലറിങ് കടകളില്‍ ആളുകള്‍ എത്തന്നുണ്ടെന്ന് കച്ചവടക്കാര്‍ അഭിപ്രായപ്പെടുന്നു. കൂടുതല്‍ കച്ചവടം ഇന്ത്യന്‍ സ്ക്കൂളുകള്‍ തുറക്കുമ്ബോള്‍ കിട്ടും എന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍ ഏവരും.