വാവെയുടെ രാജ്യാന്തര ആപ്പുകളുടെ മത്സരത്തിൽ കൊച്ചിയിലെ സ്റ്റാർട്ടപ്പ് കമ്പനി ഒന്നാമത്
മൊബൈല്‍ ഹാന്‍ഡ്സെറ്റ് കമ്പനിയായ വാവെയ് നടത്തിയ രാജ്യാന്തര ആപ്പുകളുടെ മത്സരത്തില്‍ കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ് കമ്പനിക് ഒന്നാം സ്ഥാനം. വിജയികളുടെ പട്ടികയിലെ ഏക ഇന്ത്യന്‍ കമ്പനിയാണ് കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന റിയഫൈ ടെക്നോളജി. 170 രാജ്യങ്ങളിലെ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് വേണ്ടിയാണ് ഹുവാവേയ് മത്സരം നടത്തിയത്.
യൂറോപ്പ്, ഏഷ്യ-പസഫിക്, ലാറ്റിന്‍ അമേരിക്ക, ചൈനാ എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച് ആയിരുന്നു മത്സരം നടത്തിയത്. ഇതില്‍ ഒന്നാം സമ്മാനം ഉള്‍പ്പടെ നാല് സമ്മാനങ്ങള്‍ റിയഫൈ സ്വന്തമാക്കി. ഇതില്‍ ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും മികച്ച ആപ്പായി റിയഫൈയുടെ ക്രാഫ്റ്റ് ആന്‍ഡ് ഡിഐവൈ ആര്‍ട്സ് എന്ന ആപ്പ് തിരഞ്ഞെടുത്തു.
ജനപ്രിയ ആപ്പായി കേക്ക് റെസിപ്പീസും, കുക്ക് ബുക്ക് റെസിപ്പീസ് അപ്പും പ്രത്യേക പരാമര്‍ശവും നേടിയിട്ടുണ്ട്.