2021 ജീപ്പ് കോമ്പസ് അടുത്ത വർഷം ഇന്ത്യയിലെക്  

പുത്തന്‍ ജീപ്പ് കോമ്പസിന്റെ ലോഞ്ച് ജനുവരിയില്‍ തന്നെ ഉണ്ടായേക്കുമെന്ന് സിഗ്-വീല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് മുന്‍പായി പല ഡീലര്‍ഷിപ്പുകളും അനൗദ്യോഗികമായി 2021 കോമ്പസിനുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. 50,000 രൂപയാണ് ബുക്കിങ് തുക. അമേരിക്കന്‍ യൂട്ടിലിറ്റി വാഹന ബ്രാന്‍ഡായ ജീപ്പ് 2017-ലാണ് ഇന്ത്യയില്‍ കോമ്പസിനെ വില്പനക്കെത്തിച്ചത്.

നവംബറില്‍ ചൈനയില്‍ ഗാങ്‌ഷൂ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ച പുതിയ ചൈന-സ്പെക് കോമ്പസ് തന്നെയാണ് ചില മാറ്റങ്ങളോടെ ഇന്ത്യയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. ക്രോം ഔട്ട് ലൈനിംഗുള്ള 7 സ്ലാട്ട് ഗ്രില്ലിന് പുത്തന്‍ കോമ്പസിൽ തുടരും. എന്നാല്‍, മെഷ് ഇന്‍സേര്‍ട്ടുകളില്‍ ക്രോം സ്റ്റഡ്ഡുകള്‍ നല്‍കിയതോടെ പ്രീമിയം ലുക്ക് ലഭിച്ചിട്ടുണ്ട്.
റീഡിസൈന്‍ ചെയ്തത് കൂടുതല്‍ എക്‌സിക്യൂട്ടീവ് ലുക്ക് വരുത്തിയ ബമ്പർ , കൂടുതല്‍ ഷാര്‍പ് ആയ എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ ചേര്‍ന്ന ഹെഡ് ലൈറ്റ് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. പുറകില്‍ ചെറിയ രീതിയില്‍ പരിഷ്കരിച്ച ടെയില്‍ ലാമ്ബുകളും വശങ്ങളില്‍ പുതിയ ഡിസൈനിലുള്ള അലോയ് വീലുകളുമാണ് എക്‌സ്റ്റീരിയറിലെ മാറ്റങ്ങള്‍.

16.49 ലക്ഷം മുതല്‍ 24.99 ലക്ഷം വരെയാണ് ജീപ്പ് കോമ്പസിന്റെ ഇപ്പോഴത്തെ എക്‌സ്-ഷോറൂം വില. പരിഷ്കരിച്ചെത്തുന്ന മോഡലിന് വില വര്‍ദ്ധിച്ചേക്കും. പുതിയ കോമ്ബസ്സിന്റെ എന്‍ജിനും ഗിയര്‍ബോക്‌സിനും മാറ്റങ്ങളുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. 161 ബിഎച്ച്‌പി പവറും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ലഭിക്കും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച്‌ ഓട്ടോമാറ്റിക് എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. 2.0-ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്‍ജിന് 170 ബിഎച്ച്‌പി പവറും 350 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്സുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team