ഒമാൻ വാണിജ്യ മന്ത്രാലയം ഇനി ഓഫർ, ഡിസ്കൗണ്ട് വിൽപനകൾക്കെതിരെ ശക്തമായി മുന്നോട്ട്  

ഓഫര്‍, ഡിസ്​കൗണ്ട്​ വില്‍പനകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഒമാന്‍ വാണിജ്യ മന്ത്രാലയം.മുന്‍കൂര്‍ അനുമതിയില്ലാതെ ഡിസ്​കൗണ്ട്​ വില്‍പനകള്‍ പ്രഖ്യാപിക്കരുതെന്ന്​ മന്ത്രാലയം സ്​ഥാപനങ്ങളോടും കമ്ബനികളോടും ആവശ്യപ്പെട്ടു.

അനുമതി വാങ്ങാതെ ചില കമ്ബനികളും സ്​ഥാപനങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രൊമോഷനല്‍ ഓഫറുകളും ഡിസ്​കൗണ്ട്​ വില്‍പനകളും നടത്തുന്നത്​ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന്​ മന്ത്രാലയം പ്രസ്​താവനയില്‍ അറിയിച്ചു. പ്രൊമോഷനല്‍ ഓഫറുകളെ നിയന്ത്രിക്കുന്നതിനായുള്ള നിയമങ്ങളുടെ ലംഘനമാണിത്​. ഇക്കാര്യത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team