ടൊയോട്ടയുടെ അർബൻ ക്രൂസർ ഇന്ത്യയിൽ !!
കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് ടൊയോട്ടയുടെ അര്‍ബന്‍ ക്രൂസര്‍ ഇന്ത്യന്‍ മണ്ണില്‍ അവതരിച്ചു. പുതുതലമുറയെയാണ് ഈ കോംപാക്‌റ്റ് എസ്.യു.വിയിലൂടെ ടൊയോട്ട നോട്ടമിടുന്നത്. മിഡ്, ഹൈ, പ്രീമിയം എന്നീ വകഭേദങ്ങള്‍ അര്‍ബന്‍ ക്രൂസറിനുണ്ട്.
ടൊയോട്ടയുടെ വിഖ്യാത മോഡലായ ‘ലാന്‍ഡ് ക്രൂസറി”ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ‘അര്‍ബന്‍ ക്രൂസര്‍” എന്ന് വിളിക്കുന്നത്. മുന്‍ഭാഗത്തെ, ട്വിന്‍-സ്ളേറ്റ് ക്രോം ഗ്രില്ലാണ് അര്‍ബന്‍ ക്രൂസറിന്റെ പ്രധാന ഹൈലൈറ്റ്. ഫോര്‍ച്യൂണറിനെ അനുസ്‌മരിപ്പിക്കുന്ന ഗ്രില്ലാണിത്.
എല്‍.ഇ.ഡി ഡ്യുവല്‍ ചേംബര്‍ പ്രൊജക്‌ടര്‍ ഹെഡ്ലാമ്ബുകള്‍, ടെയ്‌ല്‍ലാമ്ബ്, ഫോഗ് ലാമ്ബ്, 16-ഇഞ്ച് അലോയ് വീലുകള്‍ എന്നിവ പുറംമോടിക്ക് കൂടുതല്‍ അഴകേകുന്നു.ബ്രൗണ്‍ ലെതര്‍ സീറ്റുകള്‍ ഉള്‍പ്പെടെ ഡ്യുവല്‍-ടോണ്‍ ഇന്റീരിയറാണ് ഈ സ്‌റ്റൈലിഷ് കാറിനുള്ളത്.
ഓട്ടോ എ.സിയോട് കൂടിയ ക്ളൈമറ്റ് കണ്‍ട്രോള്‍, റെയിന്‍-സെന്‍സിംഗ് വൈപ്പര്‍, ക്രൂസ് കണ്‍ട്രോള്‍, പുഷ് സ്‌റ്റാര്‍ട്ട്-സ്‌റ്റോപ്പ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്‌ട്രോ-ക്രോമാറ്റിക് റിയര്‍വ്യൂ മിറര്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., ചൈല്‍ഡ് സീറ്റ് നിയന്ത്രണ സംവിധാനം, ഏഴിഞ്ച് സ്‌മാര്‍ട്ട് പ്ളേകാസ്‌റ്റ് ഇന്‍ഫോടെയ്‌ന്‍മെന്റ് എന്നിങ്ങനെ യുവാക്കളെ ആകര്‍ഷിക്കുന്ന ഒട്ടേറെ സവിശേഷതകളാല്‍ സമ്ബന്നവുമാണ് ഈ എസ്.യു.വി..